Thu. Oct 1st, 2020




ഇരിക്കൂർ:   കോവിഡ് ബാധിച്ച് എക്സൈസ് ജീവനക്കാരന്റെ മരണത്തെ തുടർന്ന് പടിയൂരിൽ 400ഓളംപേർ നിരീക്ഷണത്തിൽ തന്നെ. കോവിഡ് ബാധിച്ച് ബ്ലാത്തുരിലെ എക്സൈസ് ജീവനക്കാരനായ യുവാവ് സുനിൽ കുമാർ മരണമടഞ്ഞതിനെ   തുടർന്നാണ് ആരോഗ്യ വകുപ്പും പോലീസും പടിയൂർ മേഖലയിൽ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കിയത്. പടിയൂർ കല്ല്യാട്  പഞ്ചായത്തിന്റെ അധീന മേഖലയിൽ നിന്നും ഒരാൾ പോലും അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ മേഖലമുഴുവൻ  പോലീസ് നിയന്ത്രണത്തിലാക്കി. മരിച്ച യുവാവുമായി നേരിട്ട് സമ്പർക്കത്തിൽപ്പെട്ട 150തോളം പേരും അവരുമായി സമ്പർക്കത്തിൽപ്പെട്ട 250-ൽ അധികം പേരെയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി. പടിയൂർ, കല്ല്യാട്, ബ്ലാത്തൂർ, ഊരത്തൂർ , പുലിക്കാട് മേഖലയിലുള്ളവരാണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. പഞ്ചായത്തിന് പുറത്തും നിരവധിപേർ യുവാവുമായി സമ്പർക്കത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിനും ആരോഗ്യവകുപ്പിനും കിട്ടിയ വിവരം. ഗൗരവംമനസ്സിലാക്കി ജനങ്ങൾ സ്വയം നിയന്ത്രണത്തിലാണ്. ബ്ലാത്തൂർ, ഊരത്തൂർ, കല്ല്യാട് മേഖലകളിൽ ആരും തന്നെ ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല.




By onemaly