കണ്ണൂർ ജില്ലയില്‍ എട്ട് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍ക്കാണ് രോഗബാധ. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം സ്ഥിരീകരിച്ചു.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന്് ജി8 7058 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശിയായ 38 കാരന്, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12ന് കുവൈറ്റില്‍ നിന്ന് ജി8 7070 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 29കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 4 ന് അബുദാബിയില്‍ നിന്ന് ഐഎക്സ് 1348 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 19കാരന്, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 7ന് കസാക്കിസ്ഥാനില്‍ നിന്ന് കെസി 1383 വിമാനത്തിലെത്തിയ ചിറക്കല്‍ സ്വദേശി 51 കാരന് എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
ജൂണ്‍ 7ന് കണ്ണൂരില്‍ എത്തിയ ഹരിയാന സ്വദേശി 27കാരന്, ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ കണ്ണൂര്‍ കോര്പ്പറേഷന് സ്വദേശി 45കാരന്, ജൂണ്‍ 5 ന് ചെന്നൈയില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശി 45കാരി എന്നിവരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. മാലൂര്‍ സ്വദേശിയായ 53കാരനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥീരീകരിച്ചത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 332 ആയി. ഇതില്‍ 225 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ 20 പേര് ഇന്നലെയാണ് ഡിസ്ചാര്‍ജായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശി 58കാരന്, പന്ന്യന്നൂര്‍ സ്വദേശി 26കാരന്, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 35കാരന്, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി 67കാരന്, മട്ടന്നൂര്‍ സ്വദേശികളായ 34കാരി, 4 വയസ്സുകാരി, 7 വയസ്സുകാരി, 13കാരി, ഇരിട്ടി സ്വദേശിയായ 26കാരി, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 17കാരന്, കോട്ടയം മലബാര്‍ സ്വദേശികളായ 4 വയസ്സുകാരി, 15കാരി, 12കാരന്, 10കാരന്, മുഴക്കുന്ന് സ്വദേശി 25കാരന്, കണ്ണപുരം സ്വദേശി 25 കാരന്, എരുവേശ്ശി സ്വദേശി 21കാരന്, ഉദയഗിരി സ്വദേശി 20കാരന്, ആലക്കോട് സ്വദേശി 31കാരി, മുണ്ടേരി സ്വദേശി 20 കാരന് എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 14946 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 206 പേര് ആശുപത്രിയിലും 14740 പേര് വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 73 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 91 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 23 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 11618 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11297 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 10641 എണ്ണം നെഗറ്റീവാണ്. 321 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19; രോഗമുക്തി നേടിയത് 96 പേര്
സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽനിന്നുള്ള 18 പേർക്കും, കൊല്ലം ജില്ലയിൽനിന്നുള്ള 17 പേർക്കും, ആലപ്പുഴ ജില്ലയിൽനിന്നുള്ള 13 പേർക്കും, എറണാകുളം ജില്ലയിൽനിന്നുള്ള 11 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 8 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 6 പേർക്കും, വയനാട്, കാസർകോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈത്ത്-35, യു.എ.ഇ.-14, സൗദി അറേബ്യ-10, ഒമാൻ-3, റഷ്യ-2, ഖത്തർ-1, താജിക്കിസ്ഥാൻ-1, കസാക്കിസ്ഥാൻ-1) 45 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-16, ഡൽഹി-9, തമിഴ്നാട്-8, കർണാടക-5, അസം-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, തെലുങ്കാന-1) വന്നതാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 3 പേർക്കും കണ്ണൂർ, കോട്ടയം, വയനാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 21 പേരുടെയും (ഒരു കാസർകോട്), മലപ്പുറം ജില്ലയിൽനിന്നുള്ള 15 പേരുടെയും (ഒരു പാലക്കാട്), കൊല്ലം, പാലക്കാട് (ഒരു മലപ്പുറം, ഒരു തൃശൂർ) ജില്ലകളിൽ നിന്നുള്ള 14 പേരുടെ വീതവും, തൃശൂർ ജില്ലയിൽനിന്നുള്ള 12 പേരുടെയും, കോട്ടയം ജില്ലയിൽനിന്നുള്ള 7 പേരുടെയും (ഒരു തിരുവനന്തപുരം), ആലപ്പുഴ ജില്ലയിൽനിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട്, കാസർകോട് ജില്ലകളിൽനിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1,380 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,509 പേർ ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,569 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,30,655 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1,914 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,889 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,30,358 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 3,186 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 36,051 സാമ്പിളുകൾ ശേഖരിച്ചതിൽ 34,416 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,73,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോൽ-ആലപ്പടമ്പ്, കീഴല്ലൂർ, മാടായി, രാമന്തളി, പടിയൂർ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. അതേസമയം മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ, മയ്യിൽ, പാട്യം എന്നിവയേയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 112 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.