Tue. Sep 29th, 2020




കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻപരിധിയിൽ സർവീസ്നടത്തുന്ന ടൗൺബസുകളോട് കോവിഡ് സാഹചര്യത്തിൽ നിയന്ത്രണത്തിന്റെഭാഗമായി നഗരത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചതായി ബസ് ഉടമകൾ അറിയിച്ചു.
ബസ്സുടമകളോട് 19.6-2020മുതൽ ടൗൺബസ്സുകൾ ഓടാതിരിക്കുന്നതാണ് നല്ലതെന്നും അഥവാ സർവീസ് നടത്തുകയാണെങ്കിൽമേലെ ചൊവ്വഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ താണവരേയും, കക്കാട് ഭാഗത്ത് നിന്ന് വരുന്ന വ കോർജാൻസ്കൂൾ വരേയും,പുതിയതെരു ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ പള്ളിക്കുന്ന് വരേയും,അലവിൽ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കുഴിക്കുന്ന് വരേയും, തയ്യിൽ സിറ്റിഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ ജില്ലാആശുപത്രി സ്റ്റാൻഡ് വരേയും സർവീസ് നടത്താമെന്നണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ദീർഘദൂരബസ്സുകൾ കാസർഗോഡ് ,കോഴിക്കോട്, മാനന്തവാടി ബസ്സുകൾ അടിയന്തിരസാഹചര്യത്തിൽ താവക്കരയിലെ പുതിയസ്റ്റാൻഡ് ടെച്ച് ചെയ്ത് പോകാമെന്നും കണ്ണൂർഡിവൈഎസ്പി അറിയിച്ചതായി ജില്ലാ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറിരാജ്കുമാർ കരുവാരത്ത് അറിയിച്ചു.




By onemaly