
കണ്ണൂര്: കണ്ണൂർ ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം മലബാർ 2 , മാടായി 1 , വേങ്ങാട് 1 എല്ലവരും വിദേശത്തുനിന്നും വന്നവർ. ജില്ലയിൽ ഇന്ന് 4 പേർക്ക് രോഗമുക്തി .
മാടായി സ്വദേശിയായ 26 വയസുകാരിക്കാണ് രോഗബാധ ഉണ്ടായത്.ഇവർ ഈ മാസം പത്തിന് ദമാമിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിൽ തിരിച്ചെത്തിയത്.കോട്ടയം മലബാർ സ്വദേശികളായ നാലും ,ഒൻപതും വയസുള്ള കുട്ടികളാക്കാണ് രോഗബാധ ഉണ്ടായത്. ഇവർ ഈ മാസം പതിമൂന്നാം തീയ്യതി ദുബൈയിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. മുപ്പതുകാരനായ വേങ്ങാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കുവൈറ്റിൽ നിന്നും പന്ത്രണ്ടാം തീയ്യതിയാണ് കരിപ്പൂർ വിമാനത്താവളം വഴി കണ്ണൂരിൽ തിരികെ എത്തിയത്.