BREAKING NEWS: ഇന്ന് സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ്-കണ്ണൂര്‍ 4 – Sreekandapuram Online News-
Sat. Sep 26th, 2020




തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 97 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 89 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തി നേടി. രാേഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങത്ങളില്‍ നിന്ന് വന്നവര്‍ 29. സമ്ബര്‍ക്കം വഴി മൂന്ന് പേര്‍ക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്. കൊല്ലം 13, കോട്ടയം, പത്തനംതിട്ട 11 വീതം, ആലപ്പുഴ 9, എറണാകുളം, തൃശൂര്‍, ഇടുക്കി ആറ് വീതം, തിരുവനന്തപുരം, കോഴിക്കോട് അഞ്ച് വീതം, മലപ്പുറ‌ം, കണ്ണൂര്‍ നാല് വീത‌ം, കാസര്‍കോഡ് മൂന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.




By onemaly