
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും, എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ ക്യാമ്ബസ് ഫ്രണ്ട് നേതാവ് സഹല്‍ കോടതിയില്‍ കീഴടങ്ങി. കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തോളം ഒളിവിലായിരുന്ന സഹലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്‍പത് പ്രതികളുടെ വിചാരണ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു സഹലിന്റെ സാമ്ബിള്‍ ശേഖരിച്ച് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം നെഗറ്റീവ് അയാല്‍ ജയിലിലേക്ക് മാറ്റും. അതുവരെ കറുകുറ്റിയിലെ ഡീറ്റെന്‍ഷന്‍ സെന്ററിലാണ് കഴിയുക. 2018 ജൂലെ രണ്ടിനാണ് അഭിമന്യു ക്യാമ്ബസിനുള്ളില്‍ കുത്തേറ്റ് മരിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്.