മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പുറപ്പെടുന്ന രാജ്യത്ത് തന്നെ പരിശോധന നടത്തണമെന്ന ആവശ്യം വെച്ചത് ജാഗ്രതയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കും. ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യും. അതില്‍ ഒരു മാറ്റവുമില്ല. അതേസമയം തന്നെ സമ്ബര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ നാം വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കും. ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യും. അതില്‍ ഒരു മാറ്റവുമില്ല. അതേസമയം തന്നെ സമ്ബര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ നാം വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകും.
പരിശോധനക്ക് സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളുണ്ടെങ്കില്‍ അവരുമായി ഈ പ്രത്യേക സാഹചര്യത്തിന്റെ പ്രാധാന്യ കണക്കിലെടുത്ത് കേന്ദ്ര ഗവണ്മെന്റ് ബന്ധപ്പെടണം. അങ്ങനെ വന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇറ്റലിയില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുമ്ബോള് രാജ്യം അത് ചെയ്തിട്ടുണ്ട്.ആവര്‍ത്തിച്ചു പറയാനുള്ളത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും വരുന്നവര്‍ക്ക് പരിശോധന വേണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ സ്ഥിതിയില്‍ വിദേശത്തുനിന്നും ഇവിടെ വരുന്നവരില്‍ 1.5 ശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവായി കാണപ്പെടുന്നു. യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷത്തിലധികമായി വര്‍ദ്ധിക്കുമ്ബോള്‍ കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണവും വര്‍ദ്ധിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഉദ്ദേശം രണ്ടു ശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവായാല്‍ വിദേശത്തുനിന്നു വരുന്നവരില്‍ നാലായിരത്തോളമാളുകള്‍ കോവിഡ് പോസിറ്റീവാകും. ഇവരില്‍ നിന്നും സമ്ബര്ക്കംമൂലം കൂടുതല്‍ ആളുകളിലേയ്ക്ക് രോഗം വ്യാപിക്കുകയും ചെയ്യും. ഇത് സമൂഹ വ്യാപനത്തിലേയ്ക്കും നയിച്ചേക്കാം.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി 179 വിമാനങ്ങളാണ് സംസ്ഥാനത്തേക്ക് വന്നത്. 124 സ്വകാര്യ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. ആകെ 303. ജൂണ്‍ 24 വരെ 149 ഫ്ളൈറ്റുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി 171ഉം സ്പൈസ് ജെറ്റിന്റെ നൂറുമായാല് 420 ഫ്ളൈറ്റുകള്‍ വരാനുണ്ട്. ഇന്ന് വരെ 1366 പോസിറ്റീവ് കേസുകളാണുള്ളത്. ഇതില്‍ 1246 എണ്ണവും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ നിന്നുമാണ്.