ഉത്തരവിൽ മാറ്റം. സമ്പര്‍ക്കം മൂലം കോവിഡ് : കണ്ണൂർ കോർപറേഷനിലെ 51 , 52 , 53 ഡിവിഷനുകൾ ഉൾപ്പെടുന്ന ടൗൺ പയ്യാമ്പലം ഭാഗങ്ങൾ മാത്രം അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു – Sreekandapuram Online News-
Thu. Sep 24th, 2020




ണ്ണൂർ : സമ്പർക്കം മൂലം കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് കണ്ണൂർ കോർപറേഷനിലെ 51 , 52 , 53 ഡിവിഷനുകൾ ഉൾപ്പെടുന്ന ടൗൺ പയ്യാമ്പലം ഭാഗങ്ങൾ മാത്രം അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു . താളിക്കാവ് , പയ്യാമ്പലം , കാനത്തൂർ ഡിവിഷനുകളാണ് അടച്ചിടുന്നത് . ഇതിനു പുറമെ , പയ്യന്നൂർ നഗരസഭയിലെ 30 -ാം വാർഡിന്റെ ഒരു ഭാഗം പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . നേരത്തേ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന മയ്യിൽ പഞ്ചായത്തിലെ ഒന്നാം വാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി .

ഇതിനു പുറമെ , പയ്യന്നൂർ നഗരസഭയിലെ 30 -ാം വാർഡ് പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മയ്യിൽ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി . ജൂൺ 11 ന് കണ്ണൂർ വിമാനത്താവളം വഴി സൗദിയിൽ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂർ സ്വദേശി 27 കാരൻ , ജൂൺ 12 ന് കരിപ്പൂർ വിമാനത്താവളം വഴി കുവൈറ്റിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 58 കാരൻ എന്നിവരാണ് വിദേശത്ത് നിന്നു വന്നവർ , ജൂൺ ഒന്നിനാണ് വാരം സ്വദേശി 48 കാരൻ മുംബൈയിൽ നിന്നെത്തിയത് , ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി . ഇവരിൽ 200 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മയ്യിൽ സ്വദേശി 45 കാരൻ ഇന്നലെയാണ് ഡിസാർജായത് .
ജില്ലയിൽ നിലവിൽ 14415 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത് . കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ 71 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 86 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 17 പേരും വീടുകളിൽ 14220 പേരുമാണ് നിരീക്ഷണത്തിലുള്ളത് .




By onemaly