സമ്ബര്‍ക്കത്തിലൂടെ രോഗവ്യാപനം തുടരുന്നു ; കണ്ണൂര്‍ നഗരം അടച്ചിടാന്‍ ഉത്തരവ് – Sreekandapuram Online News-
Sat. Sep 26th, 2020
കണ്ണൂര്‍ : കണ്ണൂരില്‍ 14കാരന് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതിന്റെ ഉറവിടം കണ്ടെത്താനാകാത്തതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ നഗരം അടച്ചിടാന്‍ ഉത്തരവിട്ടു. സമ്ബര്‍ക്കത്തിലൂടെ കൊവിഡ് 19 വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണിത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാഡിവിഷനുകളും അടച്ചിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. കടകളും ഓഫീസുകളുമടക്കം അടച്ചിടാനാണ് ഉത്തരവ്.

ഇന്ന് നാലുപേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 136പേരാണ് കണ്ണൂര്‍ ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്. 14,415പേര്‍ നിരീക്ഷണത്തിലുണ്ട്. 14,220പേരാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നത്. 195പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
By onemaly