
പയ്യാവൂർ :കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തിയതോടെചന്ദനക്കാംപാറ നിവാസികൾ ഭീതിയിൽ.നറുക്കുംചീത്തയിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് അംഗം വെട്ടുകാട്ടിൽ സജന്റെ വീട്ടുമുറ്റത്തെത്തിയ ആന ചാപ്പക്കടവ് ടൗണിന് സമീപം കളിയാനിയിൽ തോമസിന്റെ ക്യഷിയിടത്തിൽ വരെ എത്തി. ഇവിടെ നിന്നും നിന്നും ഏകദേശം 100 മീറ്റർ ദൂരമേ ചന്ദനക്കാംപാറ സ്കൂൾ,പളളി വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ളു.ആന ഇറങ്ങിയ ക്യഷിയിടങ്ങളിലെല്ലാം വ്യാപക നാശം വിതച്ചു.പല വീടുകളുടെയും മുറ്റത്തു കൂടിയാണ് ആനക്കൂട്ടം കടന്ന് പോയത്.പാടാംകവല ഷിമോഗ കോളനി,ഒന്നാം പാലം, മൂന്നാംപാലം, ആടാംപാറ. ചീത്തപ്പാറ. തുടങ്ങിയ ചന്ദനക്കാംപാറയുടെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ആനശല്ല്യം രൂക്ഷമാണ്. കാട്ടാനക്കൂട്ടത്തെ കാട്ടിലേയ്ക്ക് കയറ്റി വിടാൻവേണ്ട നടപടി സ്വീകരിക്കണമെന്നും മന്ത്രി അനുവദിച്ച സോളാർ ഫെൻസിങ് നിർമ്മിച്ച് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.