സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ – Sreekandapuram Online News-
Sat. Sep 26th, 2020
സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വലന്‍സ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു ഡോക്ടര്‍, ഒരു നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന്‍, ഒരു ഡ്രൈവര്‍ എന്നിവരാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക. ഇതര ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതും പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് മൊബൈല്‍ യൂണിറ്റുകള്‍. കാസര്‍ഗോഡ് ,പാലക്കാട് ,കണ്ണൂര്‍ ,തൃശൂര്‍ ,മലപ്പുറം ജില്ലകളിലാണ് രണ്ട് യൂണിറ്റുകള്‍ ഉണ്ടാവുക.

ഈ യൂണിറ്റുകള്‍ വീടുകളിലെത്തി പരിശോധനയും ആവശ്യമായ വൈദ്യസഹായവും മറ്റു ഉപദേശങ്ങളും അത് മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആയി ബന്ധപ്പെട്ട് നല്‍കും.സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഇതിന് വേണ്ടി ലഭ്യമാക്കും. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിലും മഴക്കാലരോഗങ്ങള്‍ വ്യാപിക്കാന്‍ ഉള്ള സാധ്യത കണക്കിലെടുത്തുമാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി ഈ തീരുമാനമെടുത്തത്. തീരുമാനത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി. ആദിവാസി മേഖലയിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് മൊബൈല്‍ യൂണിറ്റുകള്‍ വലിയ ആശ്വാസമാകും.
By onemaly