സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിറണായി വിജയന് അറിയിച്ചു.
സംസ്ഥാനത്തേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുറമെ വന്ദേഭാരത് മിഷന് വഴി എത്തുന്ന പ്രവാസികള്‍ക്കും സര്‍ട്ടിഫിക്കെറ്റ് നിര്ബന്ധമാക്കിയെന്നാണ് വിവരം. ആയിരം രൂപ നിരക്കുള്ള റാപ്പിഡ് ടെസ്റ്റ് നടത്തിയാലും മതിയെന്നാണ് മന്ത്രിസഭാ യോഗ തീരുമാനം. വിമാനത്താവളങ്ങളില്‍ നടത്തുന്ന ട്രൂ നാറ്റ് റാപ്പിഡ് ടെസ്റ്റ് മതിയെന്നാണ് യോഗ നിര്‍ദേശം. പരിശോധനയ്ക്കു എംബസികള്‍ സൗകര്യം ഒരുക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.
പ്രവാസികളുടെ കൊവിഡ് പരിശോധന വേഗത്തില്‍ നടന്നുകിട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. വന്ദേ ഭാരത് മിഷന് കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത് എന്നതിനാല്‍, ഇതുവരെ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലായിരുന്നു.കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന് നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടില്ല.