Tue. Jan 26th, 2021
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ആളുകളോട് ഈ ആപ്പുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടണം. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ ആപ്പുകള്‍ സുരക്ഷിതമല്ലെന്നും ഇന്ത്യക്ക് പുറത്തേക്ക് വിപുലമായ തോതില്‍ ഡാറ്റ് ചോര്‍ത്തുന്നുവെന്നുമാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.

ഇന്റലിജന്‍സ് ഏജന്‍സികള്‍ സര്‍ക്കാരിന് അയച്ച ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായ സൂം, ഷോട്ട് വീഡിയോ ആപ്പായ ടിക് ടോക്, യൂട്ടിലിറ്റി-കണ്ടന്റ് ആപ്പുകളായ യുസി ബ്രൗസര്‍, എക്സ്സെന്റര്‍,ഷെയര്‍ഇറ്റ്, ക്ലീന്‍-മാസ്റ്റര്‍ എന്നീ ആപ്പുകളും ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ ദേശീയസുരക്ഷയ്ക്ക് ആപ്പുകള്‍ ദോഷം ചെയ്യുമെന്ന വാദം ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും ശരിവച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടെ ശുപാര്‍ശകളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഓരോ മൊബൈല്‍ ആപ്പുമായും ബന്ധപ്പെട്ട അപകടം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.

ഈ വര്‍ഷം ഏപ്രിലില്‍, സൂം ആപ്പ് ഉപയോഗിക്കുന്നതില്‍ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയായ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യയുടെ ഉപദേശം ആഭ്യന്തര മന്ത്രാലയം തേടിയിരുന്നു, സൂമിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ ആലോചിക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. സര്‍ക്കാര്‍ ഏജന്‍സികള്‍ സൂം ഉപയോഗിക്കുന്നത് തായ് വാന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു, പേഴ്‌സണല്‍ കമ്ബ്യൂട്ടറുകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ സൂം ഉപയോഗിക്കുന്നത് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയവും വിലക്കിയിട്ടുണ്ട്. സൂം അല്ലാതെ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാനാണ് അമേരിക്കന്‍ സെനറ്റംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തോട് സൂം കമ്ബനി പ്രതികരിച്ചിരുന്നു. തങ്ങള്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്‍കുന്നുണ്ടെന്നായിരുന്നു അവരുടെ വിശദീകരണം.

സുരക്ഷാ ഭീഷണിയുള്ള മൊബൈല്‍ ആപ്പുകള്‍ക്കെതിരെ മുമ്ബും നടപടി എടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ടിക് ടോകിന്റെ ഉടമകളും നടത്തിപ്പുകാരുമായ ചൈനീസ് ഇന്റര്‍നെറ്റ് കമ്ബനി ബൈറ്റ്ഡാന്‍സ് സുരക്ഷാഭീഷണിയുണ്ടെന്ന ആരോപണം പലവട്ടം നിഷേധിക്കുകയും ചെയ്തു.
എന്നാല്‍, ചൈനീസ് ഡവലപ്പര്‍മാരോ, ചൈനീസ് ബന്ധമുള്ള കമ്ബനികളോ ഉത്പാദിപ്പിക്കുന്ന പല ആന്‍ഡ്രോയിഡ്. ഐഒഎസ് ആപ്പുകള്‍ക്കും സ്‌പൈവെയറോ, മററു മലീഷ്യസ് വെയറുകളോ ആയി പ്രവര്‍ത്തിക്കാന്‍ ശേഷിയുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കരുതെന്ന വ്യക്തമായ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ചൈനയുമായി ബന്ധപ്പെട്ട ഹാര്‍ഡ് വെയറിനോ, സോഫ്റ്റ് വെയറിനോ വിവരം ചോര്‍ത്താന്‍ ശേഷിയുണ്ടാകുമെന്ന ആശങ്ക നേരത്തെ പാശ്ചാത്യ സുരക്ഷാ ഏജന്‍സികളും പ്രകടിപ്പിച്ചിരുന്നു. സംഘര്‍ സാഹചര്യങ്ങളില്‍ ഇത്തരം ആപ്പുകള്‍ വഴി കമ്യൂണിക്കേഷന്‍ സര്‍വീസുകള്‍ ഡീഗ്രേഡ് ചെയ്യാന്‍ ചൈനയ്ക്ക് കഴിയുമെന്നാണ് മുന്നറിയിപ്പ്.

ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ണിലെ കരടായ ആപ്പുകള്‍

TikTok, Vault-Hide, Vigo Video, Bigo Live, Weibo
WeChat, SHAREit, UC News, UC Browser
BeautyPlus, Xender, ClubFactory, Helo, LIKE
Kwai, ROMWE, SHEIN, NewsDog, Photo Wonder
APUS Browser, VivaVideo- QU Video Inc
Perfect Corp, CM Browser, Virus Cleaner (Hi Security Lab)
Mi Community, DU recorder, YouCam Makeup
Mi Store, 360 Security, DU Battery Saver, DU Browser
DU Cleaner, DU Privacy, Clean Master – Cheetah
CacheClear DU apps studio, Baidu Translate, Baidu Map
Wonder Camera, ES File Explorer, QQ International
QQ Launcher, QQ Security Centre, QQ Player, QQ Music
QQ Mail, QQ NewsFeed, WeSync, SelfieCity, Clash of Kings
Mail Master, Mi Video call-Xiaomi, Parallel Space


By onemaly