വൈദ്യുതി ബിൽ പകൽകൊള്ള അവസാനിപ്പിക്കണം : കെ സി ജോസഫ് – Sreekandapuram Online News-
Sun. Sep 20th, 2020




വൈദ്യുതി ബിൽ പകൽകൊള്ള അവസാനിപ്പിക്കണം : കെ സി ജോസഫ്
കോവിഡിന്റെ മറവിൽ വൈദ്യതി ചാർജ്ജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി ഗവൺമെന്റിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് കെ സി ജോസഫ് എം എൽ എ പ്രസ്താവിച്ചു. കെ പി സി സി ആഹ്വാന പ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ശ്രീകണ്ഠപുരത്ത് നടന്ന ധർണാ സമരം ഉൽഘാടനം ചെയ്യുകയായിരുന്നു
എം എൽ എ. കേരളത്തിലെ പിണറായി സർക്കാറും കേന്ദ്രത്തിലെ മോഡി സർക്കാറും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. തുടർച്ചയായ ഒമ്പതാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ച് സാധാരണക്കാരന്റെ ജീവതം ദുരിതപൂർണ മാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാൻ കോൺഗ്രസ്സ് തയ്യാറല്ലെന്നും ഇരു ഗവൺമെന്റുകൾക്കും എതിരെ പ്രത്യക്ഷ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും കെ സി ജോസഫ് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് പി പി ചന്ദ്രാംഗദൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. കെ പി ഗംഗാധരൻ, എം ഒ മാധവൻ മാസ്റ്റർ, പി പി രാഘവൻ, തങ്കച്ചൻ മാത്യു, എംപി കുഞ്ഞിമൊയ്തീൻ, ലിജേഷ് കെ പി , നസീമ കെ പി , എം വി രമേശൻ എം കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.




By onemaly