ഡ്രൈവിംഗ് സ്കൂൾ മേഖലയെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തി – Sreekandapuram Online News-
Fri. Sep 25th, 2020
തളിപ്പറമ്പ : ഡ്രൈവിംഗ് സ്കൂൾ മേഖലയെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻഡസ്ട്രീസ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് ജോയിന്റ് R T O ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ആരോഗ്യ വകുപ്പിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ഡ്രൈവിംഗ് ടെസ്റ്റ്‌ ലേർണേഴ്‌സ് ടെസ്റ്റ്‌ എന്നിവ പുനരാരംഭിക്കാനും ഡ്രൈവിംഗ് പഠിപ്പിക്കാനും അനുവാദം കൊടുക്കണമെന്നും സമരം ഉദ്ഘടനം ചെയ്തുകൊണ്ട് തളിപ്പറമ്പ നഗരസഭാ ചെയർമാൻ മുഹമ്മദ്‌ അള്ളാകുളം ആവശ്യപ്പെട്ടു.
യൂണിറ്റ് സെക്രട്ടറി ബി. പി. പൈലി സ്വാഗതം പറഞ്ഞു, എം. സി. രാധാകൃഷ്ണൻ അദ്യക്ഷനായി, അബ്ദുള്ള, വിജയൻ ഭാരതി, പ്രമോദ് ധർമശാല എന്നിവർ സംസാരിച്ചു. ബിജു ശ്രേയ നന്ദി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച്‌ 10ആം തീയതി മുതൽ ട്രാസ്പോർട് കമ്മീഷണറുടെ ഉത്തരവ് മൂലം പ്രവർത്തന രഹിതമായ ഡ്രൈവിംഗ് സ്കൂൾമേഖല കടുത്ത പ്രതിസന്ധിയിലാണ്. എല്ലാ വിഭാഗം ആളുകൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടും കേരളത്തിൽ 4500ഓളം വരുന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകളും 30000ത്തോളം തൊഴിലാളികളും പ്രവർത്തന അനുമതി ലഭിക്കാതെ ഇന്നും പട്ടിണിയിലാണ്.

By onemaly