തലശേരി അതിരൂപതയിലെ രണ്ടുദികർക്കെതിരെയുള്ള ലൈംഗിക വിവാദം ഇരുവര്‍ക്കും പൗരോഹിത്യ ശുശ്രൂഷയില്‍ വിലക്ക് ഏര്‍പ്പെടുത്തി – Sreekandapuram Online News-
Sun. Sep 27th, 2020




തലശേരി : തലശേരി അതിരൂപതയിലെ രണ്ടുദികർക്കെതിരെയുള്ള ലൈംഗിക വിവാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇതിനെ തുടർന്ന് ഇടവകയിലെസ്ത്രീകളുമായി വഴിവിട്ട ബന്ധം തുടര്‍ന്ന രണ്ട് വൈദികര്‍ക്ക് പൗരോഹിത്യവിലക്ക് ഏർപ്പെടുത്തിയെന്ന് അതിരൂപതാ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.ഇവർക്കെതിരെയുള്ള ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നപ്പോഴാണ് സത്യംഅറിയുന്നതെന്നും നടപടിയെടുക്കാൻ വൈകിയതിന് മാപ്പുചോദിക്കുന്നുവെന്നുമാണ് അതിരൂപതയുടെ വിശദീകരണം.

കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന വിവാദത്തിന്റെ ഓഡിയോ പുറത്തുവിട്ടത് ചില വൈദികര്‍ തന്നെയാണെന്ന ആരോപണവും ഉയർന്നിരുന്നസ്ത്രീകളുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് തങ്ങൾ ബന്ധപ്പെട്ടതെന്നാണ് വൈദികർ രൂപതയ്ക്കു നൽകിയ വിശദീകരണമെന്നറിയുന്നു.ഇടുക്കി രൂപതയില്‍ ഉയര്‍ന്ന ഗുരുതരമായ ആരോപണത്തിനു പിന്നാലെ യാ ണ് തലശേരി അതിരൂപതയിലെ രണ്ട് വൈദികര്‍ക്കെതിരെയും ഇടവകയിലെ ചില സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം പുറത്തുവന്നത്.

ഇത് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രണ്ടു വൈദികര്‍ക്കും പൗരോഹിത്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു’ ഇവർക്കെതിരെയുള്ളഅന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചുവെന്നും അതിരൂപത പി.ആര്‍.ഒ പുറത്തുവിട്ട വിശദീകരണക്കുറിപ്പില്‍ പറയുന്നു.
വിശദീകരണക്കുറിപ്പ് ഇങ്ങനെ: തലശേരി അതിരൂപതയില്‍പെട്ട ശ്രീകണ്ഠാപുരം പൊട്ടന്‍പ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന ഫാ.ജോസഫ് പൂത്തോട്ടാല്‍, ഫാ.മാത്യൂ മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ഇരുവര്‍ക്കും പൗരോഹിത്യ ശുശ്രൂഷയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി രൂപതാ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതിരൂപതാംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്ന ദിനംതന്നെ അന്വേഷണ കമ്മീഷനെ നിയമിക്കുകയും അദ്ദേഹത്തെ അജപാലന ശുശ്രൂഷയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. സന്യാസ സഭാംഗമായ ഫാ.ജോസ് പൂത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രസ്തുത സഭയുടെ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സന്മാതൃക നല്‍കേണ്ട വൈദീകരരുടെ ഭാഗത്തുനിന്നും വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ സംഭവിച്ചതിന് ദൈവജനത്തോട് അതിരൂപത മാപ്പുചോദിക്കുന്നു. സംഭവങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖയില്‍ നിന്ന് ആരോപണങ്ങള്‍ അറിഞ്ഞയുടന്‍ നിയമാനുസൃതമായ നടപടികള്‍ എടുത്ത അതിരൂപതയ്‌ക്കെതിരെ നിക്ഷിപ്ത തല്‍പര്യങ്ങളോടെ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ നിയമനടപടി അതിരൂപത സ്വീകരിച്ചിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ഓഡിയോ പുറത്തുവന്നപ്പോഴാണ് സംഭവം അറിയുന്നതെന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ‘ പറഞ്ഞു. ഇതുസംബന്ധിച്ച് അതിരൂപതയ്ക്ക് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. ആരോപണം നേരിടുന്ന സ്ത്രീ തനിക്ക് പരാതി അയച്ചിരുന്നുവെന്ന് പറയുന്നത് ശരിയല്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ ശ്രദ്ധയില്‍പെട്ടതും നടപടിയെടുത്തുവെന്നും അന്വേഷണത്തിന് കമ്മീഷന് നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.




By onemaly