കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയും മഹാരാഷ്ട്ര സര്‍ക്കാരിനെ ഇകഴ്ത്തിയും ബിജെപി നേതാവ് ആശിഷ് ഷേലാര്‍ – Sreekandapuram Online News-
Thu. Sep 24th, 2020
മുംബൈ: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയും മഹാരാഷ്ട്ര സര്‍ക്കാരിനെ ഇകഴ്ത്തിയും ബിജെപി നേതാവ് ആശിഷ് ഷേലാര്‍. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ഗുരുതരമാകാന്‍ കാരണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിടിപ്പുകേടാണെന്ന് ആശിഷ് കുറ്റപ്പെടുത്തി.

കേരളം കോവിഡിനെ നിയന്ത്രിച്ച മാതൃക സ്വീകരിക്കാന്‍ പലരും ഉപദേശിച്ചിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാകില്ലായിരുന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് നിയന്ത്രണത്തിനു കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന ആരോപണം ഷേലാര്‍ നിഷേധിച്ചു. മഹാരാഷ്ട്രയ്ക്ക് 28,104 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. താനെയില്‍ രോഗം പെരുകുകയാണ്. നേരത്തെ മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ പ്രവീണ്‍ പര്‍ദേശിയെ സ്ഥലം മാറ്റിയതു പോലെ താനെയുടെ ചുമതല വഹിക്കുന്ന മന്ത്രി ഏക്നാഥ് ഷിന്‍ഡെയെ മാറ്റാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നും അദ്ദേഹം ആരാഞ്ഞു.
By onemaly