നിടിയേങ്ങ ഗവ യു പി സ്ക്കൂളിലെ അധ്യാപകരുടെ കൂട്ടായ്മയിൽ വൈദ്യുതിയില്ലാത്ത കുടുംബത്തിന് ശ്രീകണ്ഠപുരം കെ എസ് ഇ ബിയുടെ പിന്തുണ – Sreekandapuram Online News-
Fri. Sep 25th, 2020




ഓൺലൈൻ ക്ലാസ്സിന് കൈകോർത്ത് കെ എസ്.ഇ.ബിയും അധ്യാപകരും

ശ്രീകണ്ഠപുരം: വിദ്യാഭ്യാസ വകുപ്പിൻ്റെ ഓൺലൈൻ ക്ലാസ് നടക്കുന്ന സാഹചര്യത്തിൽ നിടിയേങ്ങ ഗവ യു പി സ്ക്കൂളിലെ അധ്യാപകരുടെ കൂട്ടായ്മയിൽ നിടിയേങ്ങ പെരുമ്പറമ്പിൽ താമസിക്കുന്ന വൈദ്യുതിയില്ലാത്ത കുടുംബത്തിന് ശ്രീകണ്ഠപുരം കെ എസ് ഇ ബിയുടെ അകമഴിഞ്ഞ പിന്തുണ .നാലു വർഷമായി ഭാഗികമായി പണി തീർത്ത വീട്ടിൽ വൈദ്യുതിയില്ലാതെ കഴിയുകയായിരുന്നു റോബിൻസണും സോണിയയും അഞ്ചു പെൺകുട്ടികളും അടങ്ങുന്ന കുടുംബം. മൂന്നു കുട്ടികൾ പഠിക്കുന്നത് നിടിയേങ്ങ ഗവ യു പി സ്കൂളിലാണ്. അധ്യാപകരുടെ ഗൃഹസന്ദർശനത്തിൻ്റെ ഭാഗമായിട്ടാണ് ഇവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞത്. ഓൺലൈൻ ക്ലാസ് നടക്കുന്ന സമയത്ത് കുട്ടികൾക്ക്
ക്ലാസ് കാണാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു അധ്യാപകർ. അയൽവാസിയായ മഞ്ജു- സുരേഷ് ദമ്പതികൾ മുന്നിട്ടിറങ്ങുകയും ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു. നടുവിൽ പോത്തുകുണ്ട് സ്വദേശികളായ അനസ്, അഫ്സൽ, നോബിൾ എന്നിവരുടെ നിസ്വാർത്ഥ സേവനത്താലാണ് വയറിംഗ് ജോലികൾ പൂർത്തിയാക്കിയത്. അപേക്ഷിച്ച് മണിക്കൂറുകൾക്കുള്ളിൽ ശ്രീകണ്ഠപുരം കെ എസ് ഇ ബി ഉദ്യോഗസ്ഥർ പോസ്റ്റ് സ്ഥാപിച്ചുകൊണ്ട് വൈദ്യുതി കണക്ഷൻ അനുവദിച്ചു. അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ ടി ശശി, അസിസ്റ്റൻ്റ് എഞ്ചിനിയർ എ പത്ഭനാഭൻ, സബ് എഞ്ചിനിയർ ആൻ്റണി തുടങ്ങിയവരുടെ മാതൃകാപരമായ പ്രവർത്തനം വൈദ്യുതി എന്ന ആ കുടുംബത്തിൻ്റെ ദീർഘനാളത്തെ സ്വപ്നം സഫലമാക്കി. ഇന്നു നടന്ന ലളിതമായ ചടങ്ങിൽ അസിസ്റ്റൻ്റ് എഞ്ചിനിയർ എ പത്മനാഭൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സബ് എഞ്ചിനിയർ സഹദേവൻ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകനായ ജോഷി മൈക്കിൾ ഏറ്റെടുത്ത പ്രവർത്തനത്തിന് എല്ലാ അധ്യപകരും പിന്തുണ നൽകി. ഹെഡ്മിസ്ട്രസ് എം പി വത്സല, അധ്യാപകരായ അബ്ദുൾ സലാം കെ, സുമയ്യ പി, രാഘവൻ കെ, സഫിയാ ബിവി പി എച്ച് തുടങ്ങിയവർ നേതൃത്വം നൽകി.




By onemaly