Tue. Sep 29th, 2020




കണ്ണൂര്‍: തളിപ്പറമ്ബില്‍ 13വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. തളിയില്‍ സ്വദേശി കെ.വി.വിജയനെയാണ് തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതിയുടെ വീട്ടില്‍ ത്രാസ് വാങ്ങുന്നതിന് എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടന്ന് പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ എത്തിയ പതിമൂന്നുകാരി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷകര്‍ത്താക്കള്‍ തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് തളിപ്പറമ്ബ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ നിന്ന് വിജയനെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




By onemaly