ഇരിട്ടി കച്ചവട സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാം – Sreekandapuram Online News-
Sat. Sep 19th, 2020
ഇരിട്ടി: ടൗണിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി. വ്യാഴാഴ്ച മുതല്‍ എല്ലാ കച്ചവട സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. നഗരസഭാ ഹാളില്‍ ചേര്‍ന്ന സേഫ്റ്റി കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

ഈമാസം 5ന് ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന 9ാം വാര്‍ഡില്‍ വിദേശത്ത് നിന്ന് എത്തിയ ആള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ടൗണ്‍ വാര്‍ഡ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ടൗണിലെ അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴികെ ബാക്കി എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. ഇതിന് ഇളവ് വരുത്തി എല്ലാ കച്ചവട സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു
By onemaly