സി.പി.ഐ എം സംസ്ഥാന വ്യാപകമായി ബ്രാഞ്ച് കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു – Sreekandapuram Online News-
Thu. Sep 24th, 2020
കോവിഡ് 19 കേന്ദ്ര പാക്കേജിൽ ജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് സി.പി.ഐ എം സംസ്ഥാന വ്യാപകമായി ബ്രാഞ്ച് കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. കോവിഡ് പ്രതിരോധ പ്രോട്ടോകോൾ അനുസരിച്ചായിരുന്നു സമരം. മലയോര മേഖലയിയിൽ നൂറ് കണക്കിന് കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. ആറളം ഫാം ലോക്കൽ പരിധിയിൽ 33 കേന്ദ്രങ്ങളിലാണ് ധർണ്ണ സംഘടിപ്പിച്ചത്. കക്കൂവായിൽ നടന്ന ധർണ്ണ ലോക്കൽ കമ്മിറ്റി അംഗം കെ.ബി. ഉത്തമൻ ഉത്ഘാടനം ചെയ്യ്തു. ജോയൽ അദ്ധ്യക്ഷനായി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. സി ചന്ദ്രൻ സംസാരിച്ചു. ഓടം തോട് പോസ്റ്റ് ഓഫീസിന് മുന്നിൽ ലോക്കൽ സെക്രട്ടറി കെ.കെ ജനാർദ്ധനൻ ധർണ്ണ ഉദ്ഘാടനം ചെയ്യ്തു. ഇ.വി.ശങ്കരൻ അദ്ധ്യക്ഷനായി കാളികയത്ത് പി.കെ രാമചന്ദ്രനും വളയംചാലിൽ മിനി ദിനേശനും കോർട്ടിൽ ടി.സി ലക്ഷമിയും തുടിയിൽ എം.സി. കുഞ്ഞിരാമനും പതിമൂന്നാം ബ്ലോക്കിൽ കോട്ടി കൃഷ്ണനും കാളിപ്പാറയിൽ സി.കെ നാരായണനും ധർണ്ണ ഉദ്ഘാടനം ചെയ്യ്തു.
By onemaly