Wed. Sep 30th, 2020




കണ്ണൂരില്‍ കൊവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വെന്‍്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇരുപത്തിയെട്ടുകാരനായ ഉദ്യോ​ഗസ്ഥന് കടുത്ത ന്യൂമോണിയയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഉദ്യോ​ഗസ്ഥന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എക്സൈസ് ഉദ്യോ​ഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ മട്ടന്നൂര്‍ റെയ്ഞ്ച് ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി. ഇന്‍സ്പെക്ടറും നാലു പ്രിവന്റീവ് ഓഫീസര്‍മാരും ഉള്‍പ്പടെ 18 ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തിലേക്ക് മാറാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. ഇതോടെ മട്ടന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസ് പൂട്ടി. പടിയൂര്‍ സ്വദേശിയായ എക്സൈസ് ഉദ്യോ​ഗസ്ഥന് സമ്ബര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. ഇദ്ദേഹം റിമാന്‍ഡ് പ്രതിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലും തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തിലും പോയിരുന്നു. സമ്ബര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരികയാണ്.




By onemaly