
കണ്ണൂര്‍: ബംഗളൂരുവില്‍ നിന്നും തിരിച്ചെത്തിയയാളെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്നും കടത്തികൊണ്ടു പോയ സംഭവത്തില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍ക്ക് അറസ്റ്റ് വാറണ്ട്. കണ്ണൂരില്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന വ്യക്തിയെ മുസ്ലീം ലീഗ് കൗണ്‍സിലറായ ഷെഫീഖാണ് കത്തി കൊണ്ടുപോയത്. ഇയാളുടെ ബന്ധുവാണ് ഐസൊലേഷനില്‍ ഉണ്ടായിരുന്നത്.
സംഭവത്തിന് പിന്നാലെ, കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലറായ ഷെഫീഖിനെ അറസ്റ്റ് ചെയ്യാന്‍ എസ്പി ഉത്തരവിടുകയായിരുന്നു. ബംഗളൂരുവില്‍ നിന്നെത്തിയ ബന്ധുവിനെ പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗണ്‍സിലര്‍ കൊണ്ടുപോയത്. നിരീക്ഷണത്തിലിരുന്നയാളെ പോലീസ് തിരികെ കൊവിഡ് കെയര്‍ കേന്ദ്രത്തിലേക്ക് മാറ്റി.