തിരുവനന്തപുരം: അശാസ്ത്രീയമായി പാമ്ബിനെ പിടിക്കുന്നവരുടെ എണ്ണം കൂടുകയും അത് വഴി അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാമ്ബ് പിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ലൈസന്‍സില്ലാതെ പാമ്ബിനെ പിടിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം പരിഷ്കരിക്കാനാണ് തീരുമാനം.
ജില്ലാ അടിസ്ഥാനത്തില്‍ പാമ്ബ് പിടിത്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് വനം വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ച് ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്കി ലൈസന്‍സ് നല്‍കും. ശേഷം ലൈസന്‍സ് ഉള്ളവരുടെ വിവരം തദ്ദേശ സ്ഥാപനങ്ങള്‍ക്കും പൊലീസിനും ഫയര്‍ഫോഴ്സിനും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും നല്‍കും.
ജീവന് ഭീഷണിയാവുന്ന തരത്തില്‍ പാമ്ബിനെ കണ്ടാല്‍ ഇവരെ ബന്ധപ്പെടാം. പാമ്ബ് പിടിത്തക്കാര്‍ പരിശീലനം നല്കി ലൈസന്‍സ് എടുക്കാന്‍ ഒരു വര്‍ഷം സമയം അനുവദിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന് ശേഷം മാത്രമെ നിയമനടപടികള്‍ കര്ശനമാക്കുകയുള്ളു. അതുവരെ ഇത് സംബന്ധിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ തു
ടരും.
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിങ്ങുന്നതോടെ എത്ര വലിയ പാമ്ബുപിടിത്തക്കാരനായാലും അപകടകരമായ വിധത്തില്‍ പാമ്ബിനെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്ബിനെ പിടിച്ച് കാട്ടില്‍ വിടണം.
പാമ്ബ് പിടിത്തക്കാരനായ സക്കീര്‍ ഹുസൈന് ഇക്കഴിഞ്ഞ ഞായറാഴ്ച്ച പാമ്ബ് പിടിത്തത്തിനിടെ മരണപ്പെട്ടിരുന്നു. മൂര്‍ഖന്റെ കടിയേറ്റാണ് മരണപ്പെട്ടത്. നാവായി കുളത്ത് വെച്ചായിരുന്നു മരണപ്പെട്ടത്. പാമ്ബ് പിടിത്തക്കാരനായ വാവ സുരേഷിനും നിരവധി തവണ പാമ്ബിന്റെ കടിയേറ്റിട്ടുണ്ട്. ഈയിടെ കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്ബിനെ കൊണ്ട് കൊത്തിച്ച കൊലപാതകം നടത്തിയ വാര്‍ത്തയും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പാമ്ബ് പിടിത്തക്കാരനില്‍ നിന്നുമാണ് പ്രതി ഭാര്യയെ കൊല്ലുന്നതിനായി വലിയ തുക കൊടുത്ത് പാമ്ബിനെ വാങ്ങിയത്. യൂട്യൂബ് മുഖാന്തരവും പാമ്ബ് പിടിത്തക്കാരന് മുഖേനയുമാണ് ഇയാള്‍ പാമ്ബിനെ കൈകാര്യം ചെയ്യാന്‍ പടിച്ചത്.
പാമ്ബിനെ അശാസ്ത്രീയമായി പിടിക്കാനറിയുന്ന നിരവധി പേര് നാട്ടിലുണ്ട്. എന്നാല്‍ ഇനിമുതല്‍ ഇത്തരം കൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.