തലശ്ശേരി: തലശ്ശേരിയിലെ  പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ നിന്നുമാണ് പണം മോഷണം പോയത്.  രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ ഭാരവാഹികളാണ് മോഷണ വിവരം ആദ്യം അറിയുന്നത്.  തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ അരയാൽ തറയ്ക്കു സമീപം വെച്ച രണ്ട് ഭണ്ഡാരങ്ങളും, കിഴക്കേടം ശിവക്ഷേത്രത്തിലെ ഒരു ഭണ്ഡാരവുമാണ് പൂട്ട് തകർത്ത് പണം അപഹരിച്ചത്.
30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു . കോവിഡ് സാഹചര്യത്തിൽ മാസങ്ങളായി അമ്പലം അടഞ്ഞു കിടന്നതിനാൽ വൻ സാമ്പത്തിക നഷ്ടം ഇല്ല.
സമീപത്തായി പൂട്ട് തകർക്കാൻ ഉപയോഗിച്ച് കൊടുവാളും , ഉപേക്ഷിക്കപ്പെട്ട നിലയിൽ   നാണയത്തുട്ടുകളും കണ്ടെത്തി.
തലശ്ശേരി സിഐ സനൽ കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി പരിശോധിച്ചു. അന്വേഷണം ആരംഭിച്ചു.