ഓൺലൈൻ വിദ്യാഭ്യാസത്തിന് കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ഇടപെടൽ – Sreekandapuram Online News-
Thu. Sep 24th, 2020
ഓൺലൈൻ വിദ്യാഭ്യാസത്തിന് ഗ്രാമപഞ്ചായത്തിന്റെ ഇടപെടൽ…..
സ്നേഹപൂർവ്വം പരിപാടിയുടെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസത്തിന് വീട്ടിൽ സ്വന്തമായി സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു അഭ്യുദെയകാംഷി സംഭാവനയായി നൽകിയ ഒരു ടീവി സെറ്റ് കൊളച്ചേരി പഞ്ചായത്തിലെ വാർഡ് 13 ചേലേരി സെൻട്രലിലെ നൂഞ്ഞേരി എ എൽ പി സ്കൂളിലെ 2, 5 ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മാതാവിന് കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് കെ താഹിറ ടീവി സെറ്റ് കൈമാറി. ചടങ്ങിൽ Dr. കെ സി ഉദയഭാനു വിശിഷ്ടാതിഥി ആയിരുന്നു. വാർഡ് മെമ്പർ കെ പി ചന്ദ്രഭാനു, H M മല്ലിക ടീച്ചർ, സുബൈർ മാസ്റ്റർ, വാർഡ് വികസന സമിതി കൺവീനർ കെ പി പ്രേമരാജൻ, PTA പ്രതിനിധികൾ, സ്റ്റാഫ്‌ തുടങ്ങിയവർ പങ്കെടുത്തു.

By onemaly