പലിശ നിരക്കില്‍ ഇളവ് വരുത്തി റിസര്‍വ് ബാങ്ക്; എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മൊറട്ടോറിയം – Sreekandapuram Online News-
Sun. Sep 27th, 2020




ഡല്‍ഹി> കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പുതിയ റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കുകളില്‍ കുറവുവരുത്തിയതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകള്‍ കുറയും. എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.

ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. കോവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത പ്രതിസന്ധിയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.




By onemaly