തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​റ​വി​ടം അ​റി​യാ​തെ മ​റ്റൊ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; ആ​ശ​ങ്ക​ – Sreekandapuram Online News-
Thu. Sep 24th, 2020




ക​ണ്ണൂ​ര്‍: തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം അ​റി​യാ​തെ മ​റ്റൊ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച ര​മേ​ശ​ന് രോ​ഗം പി​ടി​പെ​ട്ട​ത് എ​വി​ടെ ​നി​ന്നാ​ണെ​ന്ന് അ​റി​യി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന് എ​ങ്ങ​നെ രോ​ഗം വ​ന്നു എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല. ഉ​റ​വി​ട​മ​റി​യാ​ത്ത രോ​ഗി​യാ​യി ഇ​ദ്ദേ​ഹ​ത്തെ​യും ക​ണ​ക്കാ​ക്കേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

ജി​ല്ല​യി​ല്‍ നേ​ര​ത്തേ മ​രി​ച്ച പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ അ​സീ​സി​നും വൈ​ദി​ക​ന്‍ ഫാ. ​കെ.​ജി വ​ര്‍​ഗീ​സി​നും എ​വി​ടെ നി​ന്നാ​ണ് രോ​ഗം വ​ന്ന​തെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ആ ​ഗ​ണ​ത്തി​ലാ​ണ് ര​മേ​ശ​നും എ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മെ​യ് 23-നാ​ണ് ര​മേ​ശ​നെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. രോ​ഗ​ശ​മ​നം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് 25-ന് ​ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ​നി​ന്നും വി​ട്ട​യ​ച്ചു. പി​ന്നീ​ട് ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഈ ​മാ​സം 10-ന് ​ഇ​ദ്ദേ​ഹ​ത്തെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. രോ​ഗം മൂ​ര്‍ഛി​ച്ച​തോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

രമേശന്റെ കോവിഡ് പരിശോധന വൈകി. മേയ് 23 മുതല്‍ 28 വരെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്വാസംമുട്ടലിന് ചികില്‍സ തേടിയിട്ടും സ്രവപരിശോധന നടത്തിയില്ല. ബുധനാഴ്ച മെഡിക്കല്‍ കോളജിലെത്തിയിട്ടും സ്രവപരിശോധന നടത്തിയില്ല. വെള്ളിയാഴ്ച തിരികെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു.




By onemaly