കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേർക്ക് ഇരിക്കൂർ – 5 – Sreekandapuram Online News-
Thu. Sep 24th, 2020




കണ്ണൂര്‍:  കണ്ണൂരിൽ കണ്ണൂരിൽ ഇന്ന് 10 പേർക്ക് കൊവിഡ് ഇരിക്കൂർ5 ചപ്പാരപ്പടവ്2 കീഴല്ലൂർ 1പരിയാരം 1 കണ്ണൂർ കോർപ്പറേഷൻ 1
ഇവരിൽ നാലുപേർ വിദേശരാജ്യങ്ങളിൽ നിന്നും ആറ് പേർ മുംബൈയിൽ നിന്നും എത്തിയവരാണ് . ജൂൺ ആറിന് മസ്കറ്റിൽ നിന്നും ഇൻഡിഗോ ചാർട്ടേർഡ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ വേങ്ങാട് സ്വദേശി 53 കാരൻ , ജൂൺ 12 ന് കുവൈറ്റിൽ നിന്നും ഗോഎയർ ചാർട്ടേർഡ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ മേലെചൊവ്വ സ്വദേശി 55 കാരി , ജൂൺ ഒന്നിന് അബുദാബിയിൽ നിന്നും ഐഎക്സ് 1716 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ കീഴല്ലൂർ സ്വദേശി 32 കാരൻ , ജൂൺ 11 ന് കുവൈറ്റിൽ നിന്നും ജെ9-407 വിമാനത്തിൽ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 32 കാരൻ എന്നിവരാണ് വിദേശത്തു നിന്ന് എത്തിയവർ . ജൂൺ ഒൻപതിന് മംഗള എക്സ്പ്രസിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരിക്കൂർ സ്വദേശികളായ 62 കാരി , 36 കാരി , 46 കാരൻ , രണ്ടുവയസ്സുകാരി , പത്തുവയസ്സുകാരി , ജൂൺ 13 ന് സ്പെഷ്യൽ ട്രെയിനിൽ ( 06345 )കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ചപ്പാരപ്പടവ് സ്വദേശി 21 കാരി എന്നിവരാണ് മുംബൈയിൽ നിന്നു വന്നവർ . ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 309 ആയി . ഇതിൽ 198 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . ഇവരിൽ 21 പേർ ഇന്നലെയാണ് ഡിസ്ചാർജ് ആയത് . അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന കടമ്പൂർ സ്വദേശി 20 കാരൻ , മാലൂർ സ്വദേശി 27 കാരൻ , മേക്കുന്ന് സ്വദേശി 24 കാരൻ , കോട്ടയം മലബാർ സ്വദേശി 70 കാരൻ , പയ്യന്നൂർ കോറോം സ്വദേശി 45 കാരി , മുഴപ്പിലങ്ങാട് സ്വദേശി 45 കാരൻ , ചെറുവാഞ്ചേരി സ്വദേശി 50 കാരൻ , പെരിങ്ങളം സ്വദേശി 67 കാരൻ , പാനൂർ സ്വദേശി 64 കാരൻ , കക്കാട് ് സ്വദേശി 65 കാരൻ , പാടം ത സ്വദേശി 45 കാരൻ , പുളിനമ്പ്രം സ്വദേശി 34 കാരൻ , മാങ്ങാട്ടിടം സ്വദേശി 32 കാരൻ , ഏച്ചൂർ സ്വദേശി 36 കാരൻ , മാലൂർ സ്വദേശി 59 കാരൻ , മാലൂർ സ്വദേശി 58 കാരി , മമ്പം സ്വദേശി 44 കാരൻ , കോട്ടയം മലബാർ സ്വദേശി 38 കാരി , കുറ്റിയാട്ടൂർ സ്വദേശി 41 കാരൻ , വെള്ളൂർ സ്വദേശി 55 കാരൻ , മൊറാഴ സ്വദേശി 20 കാരൻ എന്നിവരാണ് രോഗം ഭേദമായി ആശുപ്രതി വിട്ടത് .
ജില്ലയിൽ നിലവിൽ 13926 പേരാണ് നിരീക്ഷണത്തിലുള്ളത് . ഇവരിൽ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ 67 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 101 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 18 പേരും വീടുകളിൽ 13719 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത് . ഇതുവരെ 10566 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 10317 എണ്ണത്തിന്റെ ഫലം വന്നു . ഇതിൽ 9705 എ




By onemaly