ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല : ഹ്രസ്വസന്ദര്‍ശനത്തിന് ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍ – Sreekandapuram Online News-
Sun. Sep 20th, 2020
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഏഴു ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള മാര്‍ഗരേഖയും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ ഹ്രസ്വ സന്ദര്‍ശനത്തിന് അനുവദിക്കുകയുള്ളൂ. ജില്ലാ കളക്ടര്‍മാരായിരിക്കും വിവരങ്ങള്‍ പരിശോധിച്ചതിനുശേഷം സന്ദര്‍ശനത്തിന് അനുമതി നല്‍കുക.

പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദേശത്തില്‍ സന്ദര്‍ശനം നടത്തുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്കോ അക്കാദമിക്ക് കാര്യങ്ങള്‍ക്കോ കേരളം സന്ദര്‍ശിക്കേണ്ട വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഇളവ് സഹായകമാകും.കേരളത്തിലേക്ക് വരുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
By onemaly