പൊതു സ്ഥലങ്ങളിൽ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ജില്ലാ ഭരണകൂടം – Sreekandapuram Online News-
Fri. Sep 25th, 2020
കണ്ണൂർ: സമൂഹ വ്യാപന സാധ്യതയേറിയ കണ്ണൂർ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കുന്നു. പൊതു സ്ഥലങ്ങളിൽ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി .സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, റേഷൻ കടകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലെല്ലാം പത്തു വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ് പോലിസിനോട് നിർദ്ദേശിച്ചു. ഇവിടങ്ങളിൽ 65 വയസിനു മുകളിലുള്ള വയോധികരെയും വിലക്കിയിട്ടുണ്ട്.
By onemaly