
ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ഉന്ത് വണ്ടി ഉന്തൽ സമരം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്യായമായ ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധിച്ച് ഉന്ത് വണ്ടി ഉന്തൽ സമരം നടത്തി.
കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് കലക്ട്രേറ്റിന് മുൻവശം സമാപിച്ചു.
പ്രതിഷേധ സമരത്തിന് ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ്, സന്ദീപ് പാണപ്പുഴ, വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയൻ, അനൂപ് തന്നട, വരുൺ എം കെ, ഫർസിൻ മജീദ്, ഷറഫുദ്ധീൻ കാട്ടാമ്പള്ളി മുഹ്സിൻ കീഴ്ത്തള്ളി,റിജിൻ രാജ് റിബിൻ സി.എച്ച്, അക്ഷയ് കോവിലകം, നബീൽ വളപട്ടണം , നൗഫൽ വാരം തുടങ്ങിയവർ നേതൃത്വം നല്കി