Tue. Sep 29th, 2020




ഡങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

14.06.2020

പയ്യന്നൂർ :രാമന്തളി യിൽ ഡങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. താവുരിയാട്ട് ക്ഷേത്രത്തിനു സമീപത്തെ കെ വി മനോജ് (39) ആണ് മരിച്ചത്. പരേതനായ കുമാരന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുനിത. മകൻ : ദേവജിത്ത് . സഹോദരൻ : മഹേഷ് കുമാർ
പനി ബാധിച്ച് ഇക്കഴിഞ്ഞ 8 ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പനി മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു




By onemaly