Mon. Sep 28th, 2020




പേരാവൂർ: മുഴക്കുന്ന് പഞ്ചായത്ത് പരിധിയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട പേരാവൂർ പഞ്ചായത്തിലെ ഒൻപത് കടകളിലുള്ളവർ ക്വാറൻ്റൈനിലേക്ക്.

പേരാവൂർ ടൗണിലെ രണ്ട് പലചരക്ക് കടകൾ, രണ്ട് പച്ചക്കറി കടകൾ, മുരിങ്ങോടിയിലെ മൂന്ന് കടകൾ, കുരിശുപളളിയിലെയും മടപ്പുരച്ചാലിലെയും ഒന്ന് വീതം കടകളിലുമുള്ള മുഴുവൻ ജീവനക്കാരുമാണ് ക്വാറൻ്റൈനിൽ പോകണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.

മേൽപ്പറഞ്ഞ കടകൾ അണുവിമുക്തമാക്കി പുതിയ ജീവനക്കാരെ വച്ച് തിങ്കളാഴ്ച മുതൽ തുറക്കാം.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുമായി നേരിട്ട് ബന്ധപ്പെട്ട പേരാവൂർ പഞ്ചായത്ത് പരിധിയിലെ ബന്ധുക്കളും ക്വാറൻ്റൈനിൽ കഴിയേണ്ടി വരും.പേരാവൂരിലെ വ്യാപാര സ്ഥാപനങ്ങളുമായി നേരിട്ട് ഇടപെട്ട വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചത് പേരാവൂർ മേഖലയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

കോവിഡ് ബാധിതൻ്റെ ബന്ധുക്കളുമായി സമ്പർക്കം പുലർത്തിയ പേരാവൂരിലെ ഒരു ആരോഗ്യ പ്രവർത്തകനും ക്വാറൻ്റൈനിൽ കഴിയേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.




By onemaly