കണ്ണൂര്‍ കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക് മാട്ടൂൽ – 2 പാനൂർ – 1 എട്ടിക്കുളം – 1.
രണ്ടു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര് മുംബൈയില്‍ നിന്നും എത്തിയവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 31ന് ദുബായില്‍ നിന്നുള്ള ഐഎക്സ് 1746 വിമാനത്തില്‍ അല്‍ഐനില്‍ നിന്നെലെത്തിയ മാട്ടൂല്‍ സ്വദേശി 45കാരന്, ജൂണ്‍ രണ്ടിന് അബൂദാബിയില്‍ നിന്നുള്ള ഐഎക്സ് 1716 വിമാനത്തിലെത്തിയ രാമന്തളി എട്ടിക്കുളം സ്വദേശി ഒന്‍പതു വയസ്സുകാരി എന്നിവരും മുംബൈയില്‍ നിന്ന് മെയ് 27നെത്തിയ പാനൂര്‍ സ്വദേശി 60കാരന്, ജൂണ്‍ ഒന്നിനെത്തിയ മാട്ടൂല്‍ സ്വദേശി 23കാരന് എന്നിവരുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 299 ആയി. ഇതില്‍ 177 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. രണ്ടു പേര് ഇന്നലെയാണ് ഡിസ്ചാര്‍ജ് ആയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചൊക്ലി സ്വദേശി 35കാരനും കതിരൂര്‍ സ്വദേശി 55കാരനുമാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിലവില്‍ ജില്ലയില്‍ 13178 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 68 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 100 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും വീടുകളില്‍ 12972 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 10483 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10095 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9487 എണ്ണം നെഗറ്റീവാണ്. 388 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരിൽ പുതിയ 2 ഹോട്ട് സ്പോട്ടുകൾ മുഴക്കുന്ന് , പേരാവൂർ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ