Wed. Sep 30th, 2020




കണ്ണൂര്‍ > കെഎസ്‌ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്കും കോവിഡ്. മുഴക്കുന്ന് സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇദ്ദേഹം വ്യാഴാഴ്ചവരെ ജോലിക്കുണ്ടായിരുന്നു. രണ്ടാഴ്ച മുമ്ബ് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച കെഎസ്‌ആര്‍ടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്.

വിദ്യാര്‍ഥി സംഘത്തില്‍ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്കയച്ചത്. കെഎസ്‌ആര്‍ടിസി ജീവനക്കാരുള്‍പ്പെടെ ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും. റൂട്ട് മാപ്പ് തയ്യാറാക്കിവരികയാണ്




By onemaly