കണ്ണൂര്‍: പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങളും കണ്ടെത്തി. മനീഷ്, സനൂപ്, അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബ്ലാത്തൂര്‍ സ്വദേശി മനീഷിന്റെ (21) മൃതദേഹം ഇന്ന് രാവിലെ ഏഴുമണിയോടെ കണ്ടെടുത്തിരുന്നു. അപകടം നടന്ന സ്ഥലത്തിന് 100 മീറ്റര്‍ അകലെ നിന്നാണ് മനീഷിന്റെ മൃതദേഹം കണ്ടെടുത്തത്. ഫൈബര്‍ ബോട്ടിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. വൈകിട്ടോടെയാണ് മറ്റ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൂന്ന് മൃതദേഹങ്ങളു പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പുഴയില്‍ കുളിക്കാനിറങ്ങിയ വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍, ബ്ലാത്തൂര്‍ സ്വദേശി മനീഷ് എന്നിവരെ കാണാതായത്. കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്ത് അനൂപ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു….