Wed. Sep 30th, 2020




തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനത്തിന് പുതിയ ക്ലാസുകള്‍. ജൂണ്‍ ഒന്ന് മുതല്‍ ഒരാഴ്ച ഒരേ പാഠഭാഗങ്ങള്‍ തന്നെയായിരുന്നു വിക്ടേഴ്‌സ് ചാനല്‍ കാണിച്ചിരുന്നത്. അറബി ഉറുദു സംസ്‌കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ തുടങ്ങും. അറബി ഉറുദു, സംസ്്കൃതം എന്നിവയെ അവഗണിച്ചതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. മുന്‍ നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്.

എടപ്പാളില്‍ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ ആദ്യ ഒരാഴ്ചത്തെ സമയം അനുവദിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്.
ടി.വി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കും രണ്ട് ദിവസം കൊണ്ട് ടി.വി എത്തിക്കുമെന്നാണ് പറയുന്നത്. അതനുസരിച്ച്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും പരമാവധി പേര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കഴിഞ്ഞെന്നാണ് അവകാശവാദം. ഇതോടെയാണ് അടുത്ത ഘട്ട ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വിക്ടേഴ്‌സ് സി.ഇ.ഒ അന്‍വര്‍ സാദത്ത് അറിയിച്ചു.
ആദ്യഘട്ട ക്ലാസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് കിട്ടയതെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച പ്രതികരണമാണെന്നും വിക്ടേഴ്‌സ് അധികൃതര്‍ സാദത്ത് പറഞ്ഞു.




By onemaly