
തുടർച്ചയായി ആറാം ദിവസവും ഇന്ധനവിലയിൽ വർധന
തുടർച്ചയായി ആറാം ദിവസവും ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തി. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 74.72 രൂപയായി പെട്രോൾ വില. 68.94 രൂപയായി ഡീസലിന്.
പെട്രോളിന് ഇതുവരെ 3 രൂപ 32 പൈസയാണ് വർധിച്ചിരിക്കുന്നത്. ഡീസലിന് 3.28 രൂപയുടെ വർധനയും രേഖപ്പെടുത്തി.