
കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ജയം. പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറാകും. പി.കെ രാഗേഷിന് 28 വോട്ടുകള്‍ കിട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വെള്ളോറ രാജന് 27 വോട്ടുകള്‍ കിട്ടി.
എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെയാണ് ഡപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷിനെ പുറത്താക്കിയത്. കാലാവധി അവസാനിക്കാന്‍ നാലു മാസം അവശേഷിക്കേയാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.മുന്‍ ധാരണകളുടെ അടിസ്ഥാനത്തില്‍ മേയര്‍ സ്ഥാനം മുസ്ലിം ലീഗിന് കൈമാറും.
കാലാവധി അവസാനിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് കണ്ണൂര്‍ കോര്പ്പറേഷന് വീണ്ടും തെരഞ്ഞെടുപ്പിന് വേദിയായത്. കോണ്‍ഗ്രസിലേക്ക് മടങ്ങിയ ഡപ്യൂട്ടി മേയര്‍ പികെ രാഗേഷിനെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയതോടെയാണ് തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. ലീഗ് അംഗം കെപിഎ സലീമിന്റെ കൂറ് മാറ്റമാണ് എല്‍ഡിഎഫ് നീക്കം വിജയിപ്പിച്ചത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗ് വോട്ട് ലഭിച്ചതോടെയാണ് രാഗേഷ് വിജയിച്ചത്.
നാലര വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലീഗിലെ സി സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയര്‍. കോണ്‍ഗ്രസ് വിമതനായിരുന്ന പികെ രാഗേഷ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് സമീറിന് സ്ഥാനം നഷ്ടമായത്. പിന്നീട് ഡപ്യൂട്ടി മേയറായ രാഗേഷ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടുംമത്സരരംഗത്തെത്തി