‘ലാപ്ടോപ് ഫോർ ഓൾ’- പദ്ധതിയുമായി പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം – Sreekandapuram Online News-
Tue. Sep 22nd, 2020
ശ്രീകണ്ഠപുരം :മടമ്പം പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ മുഴുവൻ അധ്യാപക വിദ്യാർത്ഥികൾക്കും laptop എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ലാപ്ടോപ് ഫോർ ഓൾ’ എന്ന പദ്ധതിയുടെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. ജെസ്സി എൻ സി, സ്റ്റുഡന്റ് കോഓർഡിനേറ്റർക്ക് ലാപ്ടോപ് നൽകി നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ പഠനത്തിന് പ്രാധാന്യമേറുമ്പോൾ എല്ലാവരിലേക്കും ഡിജിറ്റൽ സാധ്യതകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിസിക്കൽ സയൻസ് ഡിപ്പാർട്മെന്റ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഫിസിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രശാന്ത് മാത്യു പദ്ധതി വിശദീകരിച്ചു. കോളേജിന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച ആരംഭിച്ച ‘ഷെയർ യുവർ സ്പെയർ ‘ എന്ന പദ്ധതിയുടെ ഭാഗമായായി ആരംഭിച്ച ഈ പദ്ധതി 2 അധ്യാപക വിദ്യാർത്ഥികൾക്കായി ലാപ്ടോപ് നൽകിയാണ് ആരംഭം കുറിച്ചത്. ചടങ്ങിന് സ്റ്റുഡന്റ് കോഡിനേറ്റർ എബിൻ ജോസ് സ്വാഗതവും, സരിക ചാക്കോ നന്ദിയും പറഞ്ഞു.
By onemaly