Wed. Sep 30th, 2020




കണ്ണൂര്‍:

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്. 72 വയസായിരുന്നു. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. 9-ാം തീയതി ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്. പനിയും വയറിളക്കവും വന്നതോടെ ബുധനാഴ്ച അഞ്ചരക്കണ്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഉസ്സന്‍ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. കോവിഡ് ബാധയുണ്ടോ എന്ന് അറിയുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിയാണ് മരണം സംഭവിച്ചത്. പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടില്ല.




By onemaly