
തളിപ്പറമ്ബ്: പുലര്‍ച്ചെ നടക്കുന്ന മൊത്തവില്പന പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് തളിപ്പറമ്ബില് മൊത്ത മത്സ്യവ്യാപാരികള്‍ ഇന്നലെ പണിമുടക്കി. വര്‍ഷങ്ങളായി പുലര്‍ച്ചെ മൂന്ന് മണി മുതലാണ് മാര്‍ക്കറ്റില്‍ മൊത്ത മത്സ്യവില്പന നടക്കാറുള്ളത്. കഴിഞ്ഞ ദിവസമാണ് ഇത് പൊലീസ് തടഞ്ഞത്.
ആറ് മണി മുതല്‍ മാത്രമേ മൊത്ത മല്‍സ്യ വില്പന അനുവദിക്കുകയുള്ളൂവെന്നാണ് പൊലീസ് നിര്‍ദ്ദേശിച്ചത്. മലയോര മേഖലകളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഗുഡ്സ് ഓട്ടോറിക്ഷകളിലും ഇരുചക്ര വാഹനങ്ങളിലുമായി ചെറുകിട വില്പനക്കാര് മല്‍സ്യം വാങ്ങാനെത്തിയിരുന്നത്. രാവിലെ ആറ് മണിയിലേക്ക് ഇത് മാറ്റിയാല്‍ നിയന്ത്രിക്കാനാവാത്ത തിരക്കായിരിക്കും മാര്‍ക്കറ്റില്‍ അനുഭവപ്പെടുകയെന്ന് മത്സ്യ മൊത്ത വ്യാപാരികള്‍ പറയുന്നു.
പൊലീസിന്റെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ മുതല്‍ മല്‍സ്യ വില്പന നിര്‍ത്തിവെച്ച് പണിമുടക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധി മത്സ്യലോറികള്‍ എത്തുന്നതിനാലാണ്