കേരളത്തിന്റെ മാതൃക ദേശീയതലത്തില്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ രാജ്യം ഇന്നു കാണുന്ന അവസ്ഥയില്‍ എത്തില്ലായിരുന്നുവെന്നാണ് എയിംസ് മുന്‍ ഡയറക്ടര്‍ വ്യക്തമാക്കി – Sreekandapuram Online News-
Fri. Sep 25th, 2020
ന്യൂഡല്‍ഹി: കേരളം സ്വീകരിച്ച മാതൃക ഇന്ത്യ ദേശീയതലത്തില്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ രാജ്യത്തെ അവസ്ഥ തന്നെ മാറി മറിഞ്ഞേനെ , പ്രതികരണവുമായി എയിംസ് മുന്‍ ഡയറക്ടര്‍.
കേരളത്തിന്റെ മാതൃക ദേശീയതലത്തില്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ രാജ്യം ഇന്നു കാണുന്ന അവസ്ഥയില്‍ എത്തില്ലായിരുന്നുവെന്നാണ് എയിംസ് മുന്‍ ഡയറക്ടര്‍ വ്യക്തമാക്കിയത്. രാജ്യത്ത് തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂരിഭാഗം കേസുകളും പുറത്തുനിന്ന് വന്നവര്‍ക്കായിരുന്നു. കോവിഡ് കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വിദേശത്ത് നിന്നെത്തുന്നവരെ എങ്ങനെയാണ് സ്‌ക്രീന്‍ ചെയ്യേണ്ടതെന്നും തുടര്‍നടപടികള്‍ എങ്ങനെയായിരിക്കണമെന്നും കേരളം ഒരു നല്ല മാതൃക രാജ്യത്തിന് കാണിച്ചുതന്നതാണ്. രാജ്യം അത് പിന്തുടര്‍ന്നിരുന്നുവെങ്കില്‍ നമ്മളിപ്പോള്‍കുറേക്കൂടി നല്ല അവസ്ഥയിലാകുമായിരുന്നെന്നും മിശ്ര പറഞ്ഞു.

ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഡോ..മിശ്ര ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഉറവിടം കണ്ടെത്താനാകാത്ത നിരവധി കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
By onemaly