ശ്രീകണ്ഠാപുരം: നിര്‍മ്മാണം നടന്നുവരുന്ന വായനശാലക്ക് നേരെ ആക്രമം, 20,000 രൂപയുടെ നഷ്ടം.
1990 ല്‍ വയക്കരയില്‍ സ്ഥാപിച്ച് ചിന്ത ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ് ആന്റ് ലൈബ്രറിക്ക് നേരെയാണ് അക്രമം നടന്നത്.
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 21, 22 ഡിവിഷനുകളില്‍ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ഏക വായനശാലയാണ് ചിന്ത ലൈബ്രറി.
വയക്കര-കണിയാര്‍വയല്‍-ഉളിക്കല്‍ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ചിന്ത ലൈബ്രറിയുടെകെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റിയിരുന്നു.
ബാക്കിയുള്ള ഭാഗംചുവര് നിര്‍മ്മിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തി നടന്നുവരുന്നതിനിടെ ഇന്നലെ രാത്രി, സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായാണ് പരാതി.
കെട്ടിപ്പൊക്കിയ ചുമര് ഭാഗികമായി പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്രദേശത്തെ സമാധാനാന്തരീക്ഷം നശിപ്പിച്ച് മനപ്പൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാന്‍ നടക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ് ലൈബ്രറി പ്രസിഡന്റ് കെ.കെ.കൃഷ്ണന്റെ വീടിനു നേരെയും വാഹനത്തിനു നേരേയും, കരിഓയില്‍ ഒഴിച്ച് നടത്തിയ ആക്രമണത്തിലെ പ്രതികളെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.
കാലാകാലങ്ങളായി ലൈബ്രറിക്കെതിരെ നടന്നു വരുന്ന ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും, സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കാണിച്ച് ശ്രീകണ്ഠാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും വായനശാലാ പ്രവര്‍ത്തകര്‍ പരാതി നല്കിട്ടുണ്ട്.
ലൈബ്രറിക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി