
ശ്രീകണ്ഠപുരം::മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച് സ്ത്രീയുടെ മാല പറിച്ച കണ്ണൂർ സ്വദേശികളായ യുവാക്കൾ എറണാകുളത്ത് അറസ്റ്റിൽ… പോലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ഇവർ കാലങ്ങളായി പിടിച്ചു പറിയും മോഷണവുമായി എറണാകുളത്ത് വിലസുകയായിരുന്നു…. കഞ്ചാവിന് അടിമകളായ പ്രതികൾ നിരവധി അടിപിടി കേസുകളിലും പ്രതികളാണ്.. ആടാംപാറ ഇടവകയിൽ വഞ്ചിയത്ത് ഇരട്ടപ്ലാക്കൽ ടോമിയുടെ മകൻ മെൽബിനും പാലക്കുഴയിൽ മാത്യുവിന്റെ മകൻ നിഖിലും ആണ് പിടിയിലായത്… ഇപ്പോൾ എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ആണ് പ്രതികൾ…