സി എച്ച് സെന്ററിന് വനിതാ ലീഗ് ഫണ്ട് കൈമാറി – Sreekandapuram Online News-
Thu. Sep 24th, 2020




സി എച്ച് സെന്ററിന് വനിതാ ലീഗ് ഫണ്ട് കൈമാറി

ശ്രീകണ്ഠപുരം: തളിപ്പറമ്പ് സി എച്ച് സെന്ററിനുള്ള ഫണ്ട് സമാഹരണത്തിൽ കണ്ണിയായി വനിതാ ലീഗ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി. മണ്ഡലത്തിലെ വിവിധ വനിതാ ലീഗ് ശാഖകൾ വഴി സമാഹരിച്ചെടുത്ത തുക പരിയാരം സി എച്ച് സെന്റർ ഹാളിൽ വെച്ച് സി എച്ച് സെന്റർ പ്രസിഡന്റ് അഡ്വ: എസ് മുഹമ്മദിന് മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ടി പി ഫാത്തിമ കൈമാറി. സി എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരി, ജില്ലാ ലീഗ് ഭാരവാഹികളായ കെ ടി സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സാജിത ടീച്ചർ, ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി ടി എ കോയ മാസ്റ്റർ, ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ ,പ്രവാസി ലീഗ് ജില്ലാ ട്രഷറർ യുപി അബ്ദു റഹ്മാൻ, വനിതാ ലീഗ് ജില്ലാ സെക്രട്ടറി കെ പി റംലത്ത്, മണ്ഡലം ജനറൽ സെക്രട്ടറി വി പി നസീമ, ഭാരവാഹികളായ സി ഉനൈ സത്ത്, സഫൂറ ചുഴലി, യുപി ഫാത്തിമ, സുഹറ ഹസ്സൻ പയ്യാവൂർ എന്നിവർ സംബന്ധിച്ചു.

ചിത്രം: വനിതാ ലീഗ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി സമാഹരിച്ച ഫണ്ട് സി എച്ച് സെന്റർ പ്രസിഡണ്ട് അഡ്വ: എസ് മുഹമ്മദിന് മണ്ഡലം പ്രസിഡണ്ട് ടി പി ഫാത്തിമ കൈമാറുന്നു




By onemaly