ചെങ്ങളായി യുവജന കൂട്ടായ്മയായ ശംഖോലി സ്മാർട്ട്‌ ടീവി നൽകി – Sreekandapuram Online News-
Thu. Sep 24th, 2020
ചെങ്ങളായി യുവജന കൂട്ടായ്മയായ ശംഖോലി മുക്കാടം ചെങ്ങളായി എ യൂ പി സ്കൂളിലേക്ക് സ്മാർട്ട്‌ ടീവി യും കേബിൾ കണക്ഷനും അനുബന്ധ ഉപകരണങ്ങളും നൽകി. ചെങ്ങളായി എ യൂ പി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീജിത്ത്‌ ഏറ്റുവാങ്ങി.
മണികണ്ഠൻ ഹരി അതുൽ രാധാറാണി ടീച്ചർ ബിനി ടീച്ചർ ഹരിത ടീച്ചർ അഷിത ടീച്ചർ ശബരീഷ് ദീപക് തുടങ്ങിയവർ സംബന്ധിച്ചു.യുവജന കൂട്ടായ്മയായ ശംഖോലി പ്രളയകാലത്തും ലോക്കഡോൺ സമയത്തെന്നപോലെ മാതൃകാപരമായ സേവനങ്ങളാണ് നടത്തിവരുന്നത്.
ടീവി നൽകുവാൻ സഹായം ചെയ്ത എല്ലാ സുമനസുകൾക്കും യുവജന കൂട്ടായ്‌മയുടെ അംഗമായ മണികണ്ഠൻ നന്ദി പറഞ്ഞു.
By onemaly