Mon. Sep 28th, 2020




കിളിമാനൂര്‍ : കാട്ടുംപുറം മൂര്‍ത്തിക്കാവ് സ്വദേശിനി ഒരാഴ്ച മുമ്ബ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുമ്മിള്‍ തച്ചോണം ഈട്ടിമൂട് അശ്വതി ഭവനില്‍ കണ്ണന്‍ എന്ന അരുണ്‍ എസ്. നായര്‍ (27) അറസ്റ്റിലായി. രണ്ടു മക്കളുള്ള വീട്ടമ്മയുമായി ദീര്‍ഘകാലം അടുപ്പം പുലര്‍ത്തിയ അരുണ്‍ അവരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

അരുണ്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച്‌ രണ്ടു ദിവസത്തിനുള്ളിലാണ് ആത്മഹത്യ. വീട്ടമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഓട്ടോ ഡ്രൈവറായ അരുണ്‍ വീടുകളില്‍ പാല്‍ എത്തിക്കുന്നത് വഴി പല സ്ത്രീകളുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ആത്മഹത്യാക്കുറിപ്പില്‍ പീഡന വിവരങ്ങളും സാമ്ബത്തിക ഇടപാടുകളും വിശദീകരിച്ചിരുന്നു. മരണ ദിവസം എല്ലാ കാര്യങ്ങള്‍ക്കും നാട്ടുകാര്‍ക്കൊപ്പം ഉണ്ടായിരുന്ന അരുണ്‍ അന്വേഷണം തന്നിലേക്കു നീങ്ങുന്നതായി സൂചന കിട്ടിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു.




By onemaly