കൊവിഡ് ബാധിച്ച് മരിച്ച മുഹമ്മദിന്റെ ഖബറടക്കം ഇരിട്ടിയില്‍ നടത്തും… – Sreekandapuram Online News-
Thu. Sep 24th, 2020
ഇരിട്ടി: ഇരിട്ടിയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ച പി.കെ മുഹമ്മദിന്റെ ഖബറടക്കം ഇരിട്ടിയില്‍ തന്നെ നടത്തും. ക്യാന്‍സര്‍ രോഗം അടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന മുഹമ്മദിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ആക്ഷേപമുണ്ട്. മകന് രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മുഹമ്മദിനെ കൊവിഡ് പരിശോധന നടത്തിയത്.  ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശിയായ മുഹമ്മദിന് (70) ഹൃദയസംബന്ധമായ അസുഖങ്ങളും ലിവര്‍ ക്യാന്‍സറും ഉണ്ടായിരുന്നു. ഇയാള്‍ മെയ് 22-നാണ് മസ്‌കറ്റില്‍ നിന്നും നാട്ടിലെത്തിയത്. ഭാര്യ, മകന്‍, മകന്റെ ഭാര്യ എന്നിവരോടൊപ്പം കണ്ണൂരില്‍ വിമാനം ഇറങ്ങിയ മുഹമ്മദ് ഇരിട്ടിയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. മെയ് 29-ന് ഇയാളുടെ മകന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നീട് ഇരിട്ടി പോലീസിനെ അറിയിക്കാതെ കൂത്തുപറമ്പ് ബന്ധുവീട്ടിലേക്ക് വന്നതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് മുഹമ്മദിനും ഭാര്യയ്ക്കും മകന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. ആരോഗ്യനില വഷളായ മുഹമ്മദിനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്….
By onemaly